LiveTV

Live

Kerala

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; എം.സി കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു

കമറുദ്ദീനെ ഉച്ചക്ക് 2.30ന് നേരിട്ട് ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; എം.സി കമറുദ്ദീനെ കസ്റ്റഡിയിൽ വിട്ടു

ഫാഷൻ ഗോൾഡ് നിക്ഷേപ ത്തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹരജി ബുധനാഴ്ച പരിഗണിക്കും.

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടന്നെന് പ്രൊസിക്യുഷൻ വാദം. ക്രിമിനൽ കേസ് നിലനിൽക്കുന്നതിനാൽ എം.സി കമറുദ്ദീന് കസ്റ്റഡി അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. കമറുദ്ദീനെ ഉച്ചക്ക് 2.30ന് നേരിട്ട് ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.