Top

മുന്നാക്ക സംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

താൻ ഉൾപ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയിൽ പ്രതിഷേധിച്ചാണ് സംഘടനയിൽ നിന്ന് പുറത്ത് പോകുന്നതെന്ന് ശ്രീകല പറഞ്ഞു

MediaOne Logo

Web Desk

Web Desk

  • Updated:

    2020-11-09 12:50:33.0

Published:

9 Nov 2020 12:50 PM GMT

മുന്നാക്ക സംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
X

മുന്നാക്കസംവരണം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ ചെങ്ങന്നൂരിൽ ഡിവൈഎഫ്ഐയിൽ നിന്ന് വനിതാ ദലിത് നേതാവ് രാജിവെച്ചു. ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്‍റും ടൌൺ മേഖല പ്രസിഡന്‍റുമായിരുന്ന ശ്രീകല ഗോപിയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. ദലിത് വിഭാഗത്തിൽപ്പെട്ട തനിക്ക് മുന്നാക്കസംവരണത്തിൽ പാർട്ടി നിലപാടിനോട് യോജിച്ച് പോകാനാകില്ലെന്ന് ശ്രീകല പറഞ്ഞു.

എസ്എഫ്ഐയിലൂടെയാണ് ശ്രീകല സംഘടന പ്രവർത്തനം ആരംഭിച്ചത്. ഡിവൈഎഫ്ഐ ഭാരവാഹിത്വത്തിന് പുറമെ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം, സിപിഎം ചെങ്ങന്നൂർ മൂലെപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

സജീവ പ്രവർത്തകയായിരുന്ന ശ്രീകല ഇന്ന് രാവിലെയാണ് രാജിക്കത്ത് നൽകിയത്. താൻ ഉൾപ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയിൽ പ്രതിഷേധിച്ചാണ് സംഘടനയിൽ നിന്ന് പുറത്ത് പോകുന്നതെന്ന് ശ്രീകല പറഞ്ഞു.

സംഘപരിവാർ അജണ്ട സിപിഎം നേതൃത്വം നൽകുന്ന സർക്കാർ നടപ്പിലാക്കുന്നത് പ്രതിഷേധാർഹമാണ്. രാജിവെച്ചെങ്കിലും തത്കാലം മറ്റ് പാർട്ടികളിലേക്കില്ലെന്നാണ് ശ്രീകലയുടെ നിലപാട്. മുന്നോക്കസംവരണത്തിനെതിരായ സമരങ്ങളിൽ സജീവമാകാനാണ് തീരുമാനം.

അതേസമയം ശ്രീകല സമീപകാലത്ത് പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ലെന്നാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ വിശദീകരണം.

TAGS :
Next Story