LiveTV

Live

Kerala

കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയിൽ ഹരജി

കേരളത്തിൽ നിന്നുള്ള കർഷക സംഘടനയായ കർഷക ശബ്ദമാണ് ഹരജി നൽകിയിരിക്കുന്നത്.

കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയിൽ ഹരജി

പശ്ചിമ ഘട്ട വനമേഖലയുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയിൽ ഹരജി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

കേരളത്തിൽ നിന്നുള്ള കർഷക സംഘടനയായ കർഷക ശബ്ദമാണ് ഹരജി നൽകിയിരിക്കുന്നത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഈ മേഖലയിലെ ജനങ്ങളുടെയും കർഷകരുടെയും ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹരജിയിലെ വാദം.

കേരള സർക്കാർ ഏർപ്പെടുത്തിയ ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ഇക്കാര്യം സംസ്ഥാന സ൪ക്കാറിനോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.