LiveTV

Live

Kerala

സൂത്രധാരൻ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എ

സ്ഥാപനം നഷ്ടത്തിലാണെന്ന കാര്യം മാനേജിങ് ഡയറക്ടറും മറ്റുള്ളവരും മറച്ചു വെച്ചു. നിക്ഷേപകരുടെ പണം കൊണ്ട് ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്നും റിപ്പോർട്ടുണ്ട്

സൂത്രധാരൻ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എ

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിന്‍റെ സൂത്രധാരൻ ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ മൊഴി. സ്ഥാപനം നഷ്ടത്തിലാണെന്ന കാര്യം മാനേജിങ് ഡയറക്ടറും മറ്റുള്ളവരും മറച്ചു വെച്ചു. സ്ഥാപനത്തിന്‍റെ സാമ്പത്തിക ഇടപാടിൽ ബന്ധമില്ലെന്നും എം.സി കമറുദ്ദീൻ മൊഴി നൽകി. അതേസമയം പ്രതികൾ കമ്പനി പണം ദുരുപയോഗം ചെയ്‍തെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപകരുടെ പണം കൊണ്ട് ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്നും റിപ്പോർട്ടുണ്ട്.

ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ പൊലിസ് കസ്റ്റഡിയിലായെന്നാണ് സൂചന. ഇന്നലെയാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇന്നലെ രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.