LiveTV

Live

Kerala

ബിലിവേഴ്സ് ചർച്ചിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്

നിരോധിത നോട്ടുശേഖരവും വൻതോതിലുള്ള കള്ളപ്പണവും കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്ര ഏജൻസികൾ ബിലിവേഴ്സിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്

ബിലിവേഴ്സ് ചർച്ചിനെതിരെ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്

ബിലിവേഴ്സ് ചർച്ചിനെതിരെ അന്വേഷണത്തിനൊരുങ്ങി കൂടുതൽ കേന്ദ്ര ഏജൻസികൾ. ബിലീവേഴ്സിന്റെ സ്ഥാപനങ്ങളിൽ വൻ കള്ളപ്പണ ശേഖരവും കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം.

ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട 80 കേന്ദ്രങ്ങളിലാണ് ഇതുവരെ പരിശോധന നടത്തിയത്. നിരോധിത നോട്ട് ശേഖരവും കൂടി കണ്ടെത്തിയതോടെ സഭാ നേതാക്കളെ അടക്കം ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആദായനികുതി വകുപ്പ്.

സംവബർ അഞ്ചിന് പുലർച്ചെ ആരംഭിച്ച റെയ്ഡ് ബിലിവേഴ്സ് ഇപ്പോഴും തുടരുകയാണ്. 30 ൽ അധികം ട്രസ്റ്റുകൾ രൂപീകരിച്ച് നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ രേഖകൾ കണ്ടെത്തുന്നതിനാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. നിരോധിത നോട്ടുശേഖരവും വൻതോതിലുള്ള കള്ളപ്പണവും കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ കേന്ദ്ര ഏജൻസികൾ ബിലിവേഴ്സിനെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അടക്കം തിരുവല്ലയിലെ സഭാ അസ്ഥാനത്തെത്തി പരിശോധന ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം സഭയുമായി ബന്ധമുള്ള ചില പുരോഹിതരെയും റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ഉള്ളവരെയും അദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സ്ഥാപനങ്ങളിലെ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കു. എന്നാൽ 80 ൽ അധികം കേന്ദ്രങ്ങളെ മറയാക്കി നടത്തിയ വർഷങ്ങൾ നീണ്ട സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുന്നതിന് ദിവസങ്ങൾ വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.