LiveTV

Live

Kerala

ഇഡിക്ക് നോട്ടീസ് നല്‍കി പ്രിവിലേജ് കമ്മിറ്റി; ഉചിതമായ നടപടിയല്ലെന്ന് ലോക്സഭ മുന്‍ സെക്രട്ടറി

ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്

ഇഡിക്ക് നോട്ടീസ് നല്‍കി പ്രിവിലേജ് കമ്മിറ്റി; ഉചിതമായ നടപടിയല്ലെന്ന് ലോക്സഭ മുന്‍ സെക്രട്ടറി

ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്. ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. ഇഡിക്ക് നോട്ടീസ് നല്‍കിയത് ഉചിതമായ നടപടിയല്ലെന്ന് ലോക്സഭ മുന്‍ സെക്രട്ടറി പിഡിടി ആചാരി അഭിപ്രായപ്പെട്ടു.

ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് എൻഫോഴ്സ്മെന്‍റിനോട് വിശദീകരണം തേടാൻ നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്.ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസില്‍ പറഞ്ഞിരിന്നു.ഇത് പരിശോധിച്ചാണ് പ്രവിലേജ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നല്‍കാന്‍ തിരുമാനിച്ചത്.ലൈഫ് പദ്ധതി ഫയലുകൾ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.

എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.അതേസമയം ഇഡി സഭയുടെ അവകാശത്തെ ഹനിച്ചതായി കാണാന്‍ കഴിയില്ലെന്നും ഉചിതമായ നടപടിയല്ല എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ലോക് സഭ മുന്‍ സെക്രട്ടറി പിഡിറ്റി ആചാരി പറഞ്ഞു. ഇഡി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനാണ് പ്രവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റി തീരുമാനം.