LiveTV

Live

Kerala

ബിനീഷ് പൊതുപ്രവര്‍ത്തകനല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ആരോപണം ഏത് പാര്‍ട്ടി വേണമെങ്കിലും അന്വേഷിക്കട്ടെ. ബിനീഷ് തെറ്റ് ചെയ്തോ ഇല്ലയോയെന്ന് കോടതി തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും കോടിയേരി

ബിനീഷ് പൊതുപ്രവര്‍ത്തകനല്ലെന്ന്  കോടിയേരി ബാലകൃഷ്ണന്‍

ബിനീഷ് കോടിയേരി പൊതുപ്രവര്‍ത്തകനല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആരോപണം ഏത് പാര്‍ട്ടി വേണമെങ്കിലും അന്വേഷിക്കട്ടെ. ബിനീഷ് തെറ്റ് ചെയ്തോ ഇല്ലയോയെന്ന് കോടതി തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാല് ദിവസംകൂടി നീട്ടി.

ബംഗളൂരു സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടി നൽകിയത്. നവംബർ 11 വരെ എൻഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യും. ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനൂപ് മുഹമ്മദിന്‍റെ പേരിലുള്ള ഡെബിറ്റ് കാർഡ് കണ്ടത്തിയെന്ന് ഇ.ഡി കോടതിയിൽ അറിയിച്ചു. കൂടാതെ ബിനീഷിന് പങ്കാളിത്തമുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബിനീഷിൽ നിന്ന് അറിയണമെന്നും ഇ.ഡി കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേരളത്തിലെ പരിശോധകളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ ചോദ്യം ചെയ്യൽ തുടരുക. ബിനീഷിന്‍റെ ബിനാമിയെന്ന് പറയുന്ന അബ്ദുൾ ലത്തീഫിന് ഇ.ഡി നോട്ടിസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.