LiveTV

Live

Kerala

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

കഴിഞ്ഞ എട്ടു വർഷക്കാലമായി എൻട്രൻസ് പരിശീലന രംഗത്ത് ഡിജിറ്റൽ പ്രവർത്തന പദ്ധതികളുമായി വിദ്യാർത്ഥികൾക്കിടയിൽ പ്രചാരം നേടിയ ഒരു സോഫ്റ്റ് വെയറാണ് ഈസി എൻട്രൻസ് പ്ലസ്.

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

പരീക്ഷാപ്പേടി മാറ്റേണ്ടത്, പരീക്ഷയെ കീഴ്‍പ്പെടുത്തേണ്ടത് പരീക്ഷയെ നേരിട്ട് തന്നെയാണ്... പരീക്ഷ എഴുതിയെഴുതി തന്നെയാണ് പരീക്ഷ എളുപ്പമാകേണ്ടത്. പ്രത്യേകിച്ച് മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രസ് പോലുള്ള പരീക്ഷകള്‍. ഇത്തവണത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ കഴിഞ്ഞതേയുള്ളൂ... ഇനി അടുത്ത വര്‍ഷത്തേക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പുകളിലാണ് കുട്ടികള്‍‍.. കോവിഡും കൊറോണ വൈറസും തെല്ലും പിന്നോട്ട് പോയിട്ടില്ല... ക്ലാസുകളെല്ലാം ഇപ്പോഴും ഓണ്‍ലൈനില്‍... കോച്ചിംഗ് സെന്‍ററുകള്‍ ആഴ്ചകളില്‍ നടത്തിയിരുന്ന മോക്‍ടെസ്റ്റുകള്‍ ഇപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ നടക്കാതെ ആയിരിക്കുന്നു. പിന്നെ എങ്ങനെയാണ് എന്‍ട്രന്‍സിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ എഴുതിയെഴുതി പ്രാക്ടീസ് ചെയ്യുക എന്നാണോ... അതിനുള്ള ഉത്തരമാണ് ഈസി എന്‍ട്രന്‍സ് പ്ലസ്.

ഈസി എന്‍ട്രന്‍സ് പ്ലസ് ആപ്പിലേക്ക് രജിസ്റ്റർ ചെയ്യാൻ https://easyentrance.plus/

കഴിഞ്ഞ എട്ടു വർഷക്കാലമായി എൻട്രൻസ് പരിശീലന രംഗത്ത് ഡിജിറ്റൽ പ്രവർത്തന പദ്ധതികളുമായി വിദ്യാർത്ഥികൾക്കിടയിൽ പ്രചാരം നേടിയ ഒരു സോഫ്റ്റ് വെയറാണ് ഈസി എൻട്രൻസ് പ്ലസ്. ഹയർ സെക്കണ്ടറി സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നിവയെ അടിസ്ഥാനമാക്കി എൻട്രൻസ് പരീക്ഷകൾക്ക് സഹായകരമാകുന്ന രൂപത്തിലുള്ള സമ്പൂർണ്ണമായ ഒരു ഡിജിറ്റൽ പാഠ്യപരിശീലന പദ്ധതിയാണിത്. ഒരു ലക്ഷത്തിലധികം ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്വസ്റ്റന്‍ ബാങ്കാണ് ഇതിന്‍റെ പ്രത്യേകത.

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

പലതരത്തിലുള്ള മൊഡ്യൂളുകളായിട്ടാണ് ഈസി എൻട്രൻസ് പ്ലസ് ആപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠഭാഗങ്ങളുടെ നോട്ട്സുകള്‍, ഓരോ പാഠത്തിന്‍റെയും വിശദമായ ചോദ്യോത്തരങ്ങള്‍, ആ അധ്യായത്തില്‍ നിന്ന് വരാന്‍ സാധ്യതയുള്ള ഓപ്ജക്ടീവ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. തന്നിരിക്കുന്ന ഓപ്ഷനില്‍ നിന്ന് ശരിയായ ഉത്തരം സെലക്ട് ചെയ്യും വരെ പ്രാക്ടീസ് ചെയ്യാനുള്ള അവസരം. ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ അതിന്‍റെ വിശദമായ ഉത്തരവും കൂടെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ചോദിക്കാനുള്ള സെക്ഷനുമുണ്ട്. വിദഗ്ധരായ അധ്യാപകര്‍ തന്നെ അധികം താമസിയാതെ അതിനുള്ള മറുപടി നല്‍കുകയും ചെയ്യും.

ഒരു വിഷയത്തില്‍ എത്ര അധ്യായം പഠിച്ചു കഴിഞ്ഞാലും ഒരു വിദ്യാര്‍ത്ഥിക്ക് ആ അധ്യായങ്ങളിലെ ചോദ്യങ്ങള്‍ ചേര്‍ത്ത് ഒരു പരീക്ഷ സ്വയം നടത്താം. അതിനായി ആദ്യം, പഠിച്ച അധ്യായങ്ങള്‍ സെലക്ട് ചെയ്യണം. ശേഷം എത്ര ചോദ്യങ്ങള്‍ വേണം, അതില്‍ ബുദ്ധിമുട്ടുള്ളത് എത്ര, എളുപ്പമുള്ളത് എത്ര, പരീക്ഷയ്ക്കായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന സമയം എത്ര എന്നീ കാര്യങ്ങളെല്ലാം സെലക്ട് ചെയ്യണം. അതോടെ ചോദ്യപേപ്പര്‍ തയ്യാറായി കഴിഞ്ഞു. പരീക്ഷ എഴുതി സബ്‍മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ സ്കോര്‍ കാര്‍ഡ് ഓട്ടോമെറ്റിക് ആയി കിട്ടും. അതില്‍ ഏതൊക്കെ അധ്യായങ്ങളില്‍ നിന്ന് നല്ലതുപോലെ പരീക്ഷ എഴുതാന്‍ കഴിഞ്ഞു, ഏതൊക്കെ അധ്യായങ്ങള്‍ക്കാണ് ഇനിയും റിവിഷന്‍ വേണ്ടത് എന്നൊക്കെ കുട്ടിക്ക് സ്വയം വിലയിരുത്താന്‍ കഴിയും.

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

ജെഇഇ, നീറ്റ് പോലുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ റിയല്‍ പ്ലാറ്റ്ഫോമില്‍ എങ്ങനെയാണോ നടക്കാറുള്ളത് അതേ പാറ്റേണില്‍, അതേ ടൈംമിംഗില്‍ അതേ മെത്തേഡില്‍ ഈസി എൻട്രൻസ് പ്ലസ് ആപ്പിന്‍റെ ഫ്ലാറ്റ്ഫോമിലും മോഡല്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാണ്. ഓരോ തവണയും പരീക്ഷ അറ്റന്‍ഡ് ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ഡീറ്റൈയില്‍ ആയുള്ള സ്കോര്‍ കാര്‍ഡും കൂടെ ഉത്തരങ്ങളും ലഭിക്കും. അതുവെച്ച് വീണ്ടും പരിശീലിക്കുന്ന കുട്ടിക്ക്, തനിക്ക് എവിടെയാണ് തെറ്റിയത് എന്നും എങ്ങനെയാണ് പിഴച്ചത് എന്നും മനസ്സിലാക്കി തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ കഴിയും.

ഒരു വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ ഓഫ്‍ലൈന്‍ ആയി എഴുതുമ്പോള്‍ ഒഎംആര്‍ ഷീറ്റില്‍ ബബിള്‍ ചെയ്താണ് ഉത്തരം രേഖപ്പെടുത്തുന്നത്. അത് ഓണ്‍ലൈന്‍ ആയി ചെയ്യുമ്പോള്‍ ഒരുത്തരം ക്ലിക്ക് ചെയ്യാനെടുക്കുന്ന സമയവും ഓഫ് ലൈനില്‍ ബബിള്‍ ചെയ്യാനെടുക്കുന്ന സമയവും തുല്യമാക്കിയിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത്. അത് ഒരു റിയല്‍ എക്സാമില്‍ ടൈം മാനേജ് ചെയ്യാന്‍ കുട്ടിയെ പരിശീലിപ്പിക്കുന്നു.

റെഗുലറായി ഒരു കോച്ചിംഗ് സെന്‍ററില്‍ പോയിരുന്ന ഒരു കുട്ടിക്ക് ഒരിക്കലും ഇങ്ങനെയൊരു അനുഭവം കിട്ടിയിരിക്കാന്‍ ഇടയില്ല. ആഴ്ചതോറുമുള്ള മോക്ക്ടെസ്റ്റുകള്‍ മാത്രമായിരുന്നു മെയിന്‍ എന്‍ട്രന്‍സിന് മുമ്പുള്ള അവരുടെ പരീക്ഷാ പ്രാക്ടീസുകള്‍.

പരീക്ഷകള്‍ എഴുതിയെഴുതി എന്‍ട്രന്‍സിനെ കീഴ്‍പ്പെടുത്താന്‍ ഈസി എന്‍ട്രന്‍സ് പ്ലസ്

ഇത്രയും മോഡല്‍ ക്വസ്റ്റന്‍ പേപ്പറുകള്‍ വെച്ച് പരീക്ഷകള്‍ എഴുതാനും ശേഷം ഉത്തരക്കടലാസും സ്കോര്‍ കടലാസും വെച്ച് വിലയിരുത്താനും കഴിഞ്ഞിരിക്കില്ല. ഈസി എന്‍ട്രന്‍സ് പ്ലസില്‍ അണ്‍ലിമിറ്റഡ് ആയി ചോദ്യപേപ്പര്‍ സ്വയം ഉണ്ടാക്കി, പരീക്ഷ എഴുതി വിദ്യാര്‍ഥിക്ക് സ്വംയം തന്നെ വിലയിരുത്താന്‍ കഴിയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ പ്രാക്ടീസ് ചെയ്യാനുള്ള അവസരമുണ്ട് എന്നതുതന്നെയാണ് മറ്റ് ലേണിംഗ് ആപ്പുകളില്‍ നിന്ന് ഇതിനുള്ള വ്യത്യാസം. മറ്റ് ലേണിംഗ് ആപ്പുകള്‍ പഠന വീഡിയോകളും മറ്റും സ്റ്റഡി മെറ്റീരിയലുകളും മാത്രം നല്‍കുമ്പോഴാണ്, ഈസി എന്‍ട്രന്‍സ് പ്ലസ് പരീക്ഷ പ്രാക്ടീസ് ചെയ്യാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഈസി എന്‍ട്രന്‍സ് പ്ലസ് എന്‍ട്രന്‍സ് പരീക്ഷ കടക്കാനുള്ള ഒരു വണ്‍സ്റ്റോപ്പ് സൊലൂഷനല്ല. മെഡിക്കല്‍ എഞ്ചിനീയറിഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് അത് പ്രാക്ടീസ് ചെയ്യാനുള്ള ഒരു വേദിയാണ് ഈ ആപ്പ്. അവര്‍ എഴുതേണ്ട ഒരു പരീക്ഷ, എത്രത്തോളം ആഴത്തിലാണ് ആ പരീക്ഷയ്ക്കാവശ്യമായ പഠനം അവര്‍ നടത്തിയിരിക്കുന്നത് എന്ന് സ്വയം വിലയിരുത്താനാണ് അവരെ ഈ ആപ്പ് സഹായിക്കുന്നത്.

ഈസി എന്‍ട്രന്‍സ് പ്ലസ് ആപ്പിനെകുറിച്ച് കൂടുതൽ അറിയാൻ https://easyentrance.plus/