LiveTV

Live

Kerala

ആരാണീ 'നന്മമരം' സുരേഷ് കോടാലിപ്പറമ്പില്‍? റിയാസ് ഖാന്‍റെ പ്രതികരണം ഇങ്ങനെ...

ഓൺലൈൻ ചാരിറ്റിയിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന ചില നന്മ മരങ്ങൾക്കുള്ള മറുപടിയായിരിക്കും മായക്കൊട്ടാരമെന്ന് സംവിധായകന്‍ പറഞ്ഞു

ആരാണീ 'നന്മമരം' സുരേഷ് കോടാലിപ്പറമ്പില്‍? റിയാസ് ഖാന്‍റെ പ്രതികരണം ഇങ്ങനെ...

പോസ്റ്ററിലെ വ്യത്യസ്ത ക്യാപ്ഷന്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയമായ മായക്കൊട്ടാരം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതായിരുന്നു. മണിക്കൂറുകള്‍ക്കകം നിരവധി ഷെയറാണ് പോസ്റ്ററിന് ലഭിച്ചത്. ചിലരെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലാണ് പോസ്റ്ററിന്‍റെ മേക്കിങ് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെല്ലാം മറുപടിയുമായി റിയാസ് ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസ്.കോമിനോടാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

താന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മായക്കൊട്ടാരം എന്നും ആക്ഷേപഹാസ്യത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്നും റിയാസ് ഖാന്‍ പറഞ്ഞു. ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുരേഷ് കോടാലിപ്പറമ്പില്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. ആ കഥാപാത്രത്തിന്‍റെ ജീവിതമാണ് സിനിമയുടെ കഥാപശ്ചാത്തലം.

എന്തിനും ഏതിനും ലൈവ് വീഡിയോ ഇടുന്ന, നന്മ മരമാകാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തില്‍ പറ്റുന്ന അബദ്ധങ്ങളാണ് സിനിമ. ഇതൊരു സ്പൂഫാണെന്നും അതിനെ അങ്ങനെത്തന്നെ കാണണമെന്നും റിയാസ് ഖാന്‍ പറഞ്ഞു.

കെ.എൻ ബൈജുവാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഓൺലൈൻ ചാരിറ്റിയിലൂടെ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന ചില നന്മ മരങ്ങൾക്കുള്ള മറുപടിയായിരിക്കും മായക്കൊട്ടാരമെന്ന് സംവിധായകന്‍ പറഞ്ഞു. ചാരിറ്റിയെ ആ അർഥത്തിൽ കാണുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനമാണ്. ഇത് ചിരിക്കായി ഒരുക്കുന്ന ചിത്രമാണ്. പൂർണമായും ആക്ഷേപഹാസ്യമാണെന്നും സംവിധായകന്‍ പറഞ്ഞു.