LiveTV

Live

Kerala

സിപിഎം കോട്ടയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വെന്നിക്കൊടി പാറിച്ച കാഞ്ചനയുടെ മൊയ്തീന്‍

കോഴിക്കോട് മുക്കം പഞ്ചായത്തിലെ കച്ചേരി വാർഡ് അംഗമായിരിക്കുമ്പോഴാണ് മൊയ്‌തീൻ മരിക്കുന്നത്.

സിപിഎം കോട്ടയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വെന്നിക്കൊടി പാറിച്ച കാഞ്ചനയുടെ മൊയ്തീന്‍

1979-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോഴിക്കോട് മുക്കം പഞ്ചായത്തിലെ കച്ചേരി വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്തിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട് ബിപി മൊയ്തീൻ . സിപിഎം സ്ഥാനാർത്ഥിയായി കാഞ്ചനമാലയുടെ അടുത്ത ബന്ധു സഖാവ് കെ.കെ ഉണ്ണിക്കുട്ടിയും കോൺഗ്രസ് സ്ഥാനാർത്ഥിയായി പിതാവ് ഉണ്ണിമോയീന്റെ അനുജന്റെ മകൻ ബിപി ഹുസനുമാണ് മൊയ്തീന് എതിരെ മത്സരിച്ചത്.

മൊയ്തീന്റെ പിതാവ് ബിപി ഉണ്ണിമൊയീന്‍ ആയിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു മൊയ്തീനെതിരെ മത്സരിച്ച ഉണ്ണിക്കുട്ടി. ഉണ്ണിക്കുട്ടിയെ ജയിപ്പിക്കാന്‍ വേണ്ടി മൊയ്തീന്‍റെ പിതാവ് തന്നെയാണ് അനുജന്‍റെ മകനെ സംഘടന കോണ്‍ഗ്രസിനായി കളത്തിലിറക്കിയത്. ഒടുവിൽ വോട്ടെണ്ണിയപ്പോൾ സിപിഎമ്മിന്റെ പാർട്ടി കോട്ടയിൽ പാട്ടുംപാടി കാഞ്ചനമാലയുടെ സ്വന്തം മൊയ്തീൻ വിജയിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാത്രമല്ല നിയമസഭയിലേക്കും പാർലമെന്റിലേക്കും വരെ മത്സരിച്ചിട്ടുണ്ട് മൊയ്തീൻ. രാഷ്ട്രീയ ജീവിതത്തിൽ സജീവമായിരുന്ന മൊയ്‌തീൻ കച്ചേരി പഞ്ചായത്ത് അംഗമായിരിക്കുമ്പോഴാണ് മരണപ്പെടുന്നത്.