LiveTV

Live

Kerala

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.എം

'അന്വേഷണത്തിന്‍റെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അതിന്‍റെ സൂചനയാണ്'

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.എം

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സെക്രട്ടേറിയറ്റിൽ പറഞ്ഞതായാണ് റിപ്പോർട്ട്.

കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇരട്ടത്താപ്പാണെന്നും അത് തുറന്നുകാട്ടുമെന്നും സി.പി.എം. അന്വേഷണം രാഷ്ട്രീയപ്രേരിതമാകുന്നു. അന്വേഷണ ഏജൻസികൾ അതിരുകടക്കുന്നു. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും സി.പി.എം. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നവംബര്‍ 16ന് ഇടതുമുന്നണി സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

അന്വേഷണത്തിന്‍റെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അതിന്‍റെ സൂചനയാണ്. ഇത് തുറന്നുകാട്ടാനും പ്രതിരോധിക്കാനും നടപടി വേണമെന്ന ആവശ്യവും സി.പി.എം മുന്നോട്ട് വെച്ചിട്ടുണ്ട്.

ബിനീഷിന്‍റെ കാര്യത്തിൽ താനും പാർട്ടിയും ഇടപെടേണ്ട കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍ റെയ്ഡിന്‍റെ പേരിലുള്ള മനുഷ്യാവകാശലംഘനങ്ങള്‍ തുറന്നുകാട്ടണം എന്നും അഭിപ്രായമുണ്ട്.