LiveTV

Live

Kerala

ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം- വി.ടി ബൽറാം

മയക്കുമരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം- വി.ടി ബൽറാം

ബിനീഷ് കോടിയേരിയെയും കോടിയേരി ബാലകൃഷ്ണനെയും പരിഹസിച്ച് വി.ടി ബൽറാം എം.എൽ.എ. മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകാതിരിക്കാൻ കോടിയേരിയുടെ കുടുംബം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കണമെന്നും ബൽറാം പരിഹസിച്ചു.

50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കൾ എവിടെ പോയി, ഭരണകൂട ഭീകരത നേരിടുന്ന സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ ബന്ധുക്കൾക്കും ബിനീഷുമായി നല്ല ബന്ധമുണ്ടെന്നും ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണെന്നും ബൽറാം പരിഹസിച്ചു.

പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന്...

Posted by VT Balram on Wednesday, November 4, 2020

വി. ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തിൻ്റെ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.

ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?