LiveTV

Live

Kerala

''അവര് രാവിലെയും ഉച്ചക്ക് വന്ന് ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം, ഇതായിരുന്നു ഇഡി ഇവിടെ വന്നിട്ട് ചെയ്തത്''

അവര് രാവിലെ വന്ന് ബിനീഷിന്‍റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്‍റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി

''അവര് രാവിലെയും ഉച്ചക്ക് വന്ന് ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം, ഇതായിരുന്നു ഇഡി ഇവിടെ വന്നിട്ട് ചെയ്തത്''

റെയ്ഡിന് ശേഷം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും ഇഡി മടങ്ങി. വീട്ടില്‍ നിന്നും രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിനീഷിന്‍റെ ഭാര്യ റെനിറ്റയുടെ അമ്മ മിനി പറഞ്ഞു. അവര് രാവിലെ വന്ന് ബിനീഷിന്‍റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്‍റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി ചുമ്മാ വലിച്ചു വാരിയിട്ടു. അവര്‍ക്കൊന്നും കിട്ടിയില്ല. അവര് മെയിനായിട്ട് ഇവിടെ വന്ന് രാവിലെയും ഉച്ചക്കും ആഹാരം കഴിച്ചു, വൈകിട്ട് ചായ, രാത്രി ആഹാരം ഇതായിരുന്നു അവര്‍ ചെയ്തത്.

അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു സര്‍ ഇത്രയും നേരം ഇവിടെയിരുന്നാല്‍ മീഡിയക്കാര് വിചാരിക്കും ഇവിടെ വലിയ പരിശോധനയാണെന്ന്. നിങ്ങള്‍ വിളിച്ച് അവരോട് പറയണം ഒന്നും കിട്ടിയിട്ടില്ലെന്ന്. എന്നാല്‍ അതൊന്നും പറയാന്‍ പറ്റില്ലെന്ന് അവര്‍ പറഞ്ഞു. കണ്ടെടുത്ത ക്രഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത്. വേറൊരു രേഖകളുമില്ല. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും മിനി പറഞ്ഞു.