LiveTV

Live

Kerala

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം; എ.ഐ.എസ്.എഫ്

'ഇടക്കിടക്കുണ്ടാകുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ പ്രഖ്യാപിത നയങ്ങൾക്കു വിരുദ്ധമാണ്'

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം; എ.ഐ.എസ്.എഫ്

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ഏറ്റുമുട്ടലിലൂടെ വധിച്ച നടപടി ഇടതു പക്ഷ ഗവൺമെൻ്റിന് അപമാനകരമാണെന്നും എ.ഐ.എസ്.എഫ്. മനുഷ്യാവകാശ പ്രവർത്തകരും പ്രദേശവാസികളും മരണപ്പെട്ടയാളുടെ ബന്ധുക്കളും ഒരേ സ്വരത്തിൽ ഏറ്റുമുട്ടൽ വ്യാജമാണെന്നും പൊലീസ് നടപടി എകപക്ഷീയമാണെന്നും അഭിപ്രായപ്പെട്ടിട്ടും അധികാരികളുടെ മൗനം ഏറ്റുമുട്ടൽ വ്യാജമാണെന്ന് തെളിയിക്കുന്നതാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഇടക്കിടക്കുണ്ടാകുന്ന ഇത്തരം വ്യാജ ഏറ്റുമുട്ടലുകൾ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ പ്രഖ്യാപിത നയങ്ങൾക്കു വിരുദ്ധമാണ്. പൊലീസ് നടത്തുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും ആവശ്യപ്പെട്ടു.

വയനാട്ടിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജം - AlSF തിരുവനന്തപുരം: വയനാട്ടിലെ ബാണാസുരമലയിലെ വെള്ളാരംകുന്നിൽ...

Posted by Aisf Kerala State Committee on Wednesday, November 4, 2020

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ തമിഴ്നാട് തേനി സ്വദേശിയായ 35 വയസുള്ള വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

മാവോയിസ്റ്റ് വേൽമുരുകന്‍റെ മൃതദേഹം സംസ്കരിച്ചു
Also Read

മാവോയിസ്റ്റ് വേൽമുരുകന്‍റെ മൃതദേഹം സംസ്കരിച്ചു