LiveTV

Live

Kerala

കോഴിക്കോട് 6 വയസുകാരിയെയും കൊല്ലത്ത് 13 കാരിയെയും ഭിന്നശേഷിക്കാരെയും പീഡിപ്പിച്ചു

കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് 6 വയസുകാരിയെയും കൊല്ലത്ത് 13 കാരിയെയും ഭിന്നശേഷിക്കാരെയും പീഡിപ്പിച്ചു

കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശികളുടെ ആറു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം കടക്കലിൽ 13 വയസുകാരിയും ഭിന്നശേഷിക്കാരിയായ സ്ത്രീയും പീഡനത്തിനിരയായി.

ഉണ്ണികുളം വള്ളിയോത്തു ഇന്നലെ രാത്രീ പത്തരയോടെയായിരുന്നു സംഭവം.കുട്ടിയുടെ അമ്മ സമീപത്തെ വീട്ടിൽ പോയ സമയത്ത് അവരെ കൂട്ടാനായി അച്ഛനും പോയിരുന്നു. ഇരുവരും തിരിച്ചെത്തിയപ്പോളാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന്‍റെ രണ്ടു സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷിതാക്കൾ സമീപത്തെ വീട്ടിൽ ആയിരുന്ന സമയത്തു പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സമീപത്തു കുട്ടിയുടെ അച്ഛന്‍റെ സുഹൃത്ത് സ്ഥലത്തുണ്ടായിരുന്നതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. റൂറൽ എസ്. പി എ. ശ്രീനിവാസ് സ്ഥലത്തെത്തി. കുട്ടിയുടെ രക്ഷിതാക്കള്‍ ബാലുശ്ശേരിയിലെ പാറമടയിൽ ജോലി ചെയ്തു വരികയായിരുന്നു.

കൊല്ലം കടക്കലിൽ 13വയസുകാരിയെ മുത്തച്ഛനാണ്‌ പീഡിപ്പിച്ചത്. പല തവണ പീഡനത്തിനിരയായ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മുത്തച്ഛനായ 60 കാരനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. കടക്കലിൽ ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കടന്നാണ് പീഡിപ്പിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ്‌ ചെയ്തു.