LiveTV

Live

Kerala

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിത ഡോക്ടറെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.ജി.എം.ഒ.എ മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിത ഡോക്ടറെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

മലപ്പുറം തിരൂര്‍ തലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് കെ.ജി.എം.ഒ.എ . ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ.ജി.എം.ഒ.എ മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് തലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സി.പി.എം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തട‌ഞ്ഞു വക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

പി.എച്ച്.സി കുടുംബാരോഗ്യകേന്ദ്രമാവുമ്പോൾ ഇ.എം.എസിന്‍റെ പേര് നൽകാൻ വിസമ്മതിച്ചു, ആശുപത്രിയിലേക്ക് ഫർണിച്ചർ വാങ്ങുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റ് നിർദേശിച്ച പോലെ ഓർഡർ നൽകിയില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തിൽ ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസെടുത്തതല്ലാതെ തുടര്‍ നടപടികളുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‌ ഇനിയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് കെ.ജി.എം.ഒ.എ തീരുമാനം.