LiveTV

Live

Kerala

വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടല്‍: സമഗ്രാന്വേഷണം വേണം; വെല്‍ഫെയര്‍ പാര്‍ട്ടി

'നിലവിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിരോധത്തിലായ കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവായി ഏറ്റുമുട്ടല്‍ നടത്തിയതാണോ എന്നതും പരിശോധിക്കണം'

വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടല്‍: സമഗ്രാന്വേഷണം വേണം; വെല്‍ഫെയര്‍ പാര്‍ട്ടി

വയനാട് പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും സമഗ്രാന്വേഷണം വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി. നിലവിലെ രാഷ്ട്രീയ സംഭവങ്ങളില്‍ പ്രതിരോധത്തിലായ കേരള സര്‍ക്കാര്‍ ജനശ്രദ്ധ മാറ്റാനുള്ള അടവായി ഏറ്റുമുട്ടല്‍ നടത്തിയതാണോ എന്നതും പരിശോധിക്കണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു
Also Read

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട് പടിഞ്ഞാറത്തറ കൊയ്ത്തുംപാറ വാളാരംകുന്നിലാണ് ഇന്നലെ രാത്രി മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.