LiveTV

Live

Kerala

ജോസ് മുന്നണി വിട്ടപ്പോള്‍ ജോസഫ് പക്ഷത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കെന്ന് പി.ജെ ജോസഫ്

കെ.എം മാണിയുടെ വിശ്വസ്തനും മാണിവിഭാഗത്തിലെ മുതിര്‍ന്ന നേതാവുമായ ഇജെ ആഗസ്തിയെ പി.ജെ തന്‍റെ പാളയത്തിലെത്തിച്ചു

ജോസ് മുന്നണി വിട്ടപ്പോള്‍ ജോസഫ് പക്ഷത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കെന്ന് പി.ജെ ജോസഫ്

ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തേക്ക് പ്രവര്‍ത്തകരും നേതാക്കളും ഒഴുകുകയാണെന്നാണ് പി.ജെ ജോസഫിന്‍റെ വാദം. കെ.എം മാണിയുടെ വിശ്വസ്തനും മാണിവിഭാഗത്തിലെ മുതിര്‍ന്ന നേതാവുമായ ഇജെ ആഗസ്തിയെ പി.ജെ തന്‍റെ പാളയത്തിലെത്തിച്ചു. അതിനാല്‍ സീറ്റുകളുടെ കാര്യത്തിലും കാര്യമായ പരിഗണന ലഭിക്കണമെന്നാണ് ജോസഫിന്‍റെ ആവശ്യം. കോട്ടയത്ത് കഴിഞ്ഞ തവണ 450 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് ഒന്നായി മല്‍സരിച്ചത്. ഇതില്‍ 140 സീറ്റുകളില്‍ മാത്രമാണ് ജോസഫ് വിഭാഗം മല്‍സരിച്ചത്. ഇതിനു മാറ്റം വരണമെന്നാണ് ജോസഫിന്‍റെ പ്രധാന ആവശ്യം.

എന്നാല്‍ പി.ജെയുടെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഉടനടി തീരുമാനത്തിലേക്ക് എത്താതെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ കൂടുതലായി നടത്താമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ വേണമെന്ന് പി.ജെ ജോസഫിന്‍റെ തന്നെ വാദത്തെയാണ് കോണ്‍ഗ്രസ് പിടിവള്ളിയാക്കുക.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ജോസഫ് വിഭാഗം യോഗംചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കും. വരുന്ന ആഴ്ചയില്‍ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് അന്തിമ തീരുമാനം കോണ്‍ഗ്രസിനെ അറിയക്കുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു.