LiveTV

Live

Kerala

മുന്നാക്ക സംവരണം പി.എസ്.സി അട്ടിമറിക്കുന്നു: എന്‍.എസ്.എസ്

സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്ന് എൻ.എസ്.എസ്

മുന്നാക്ക സംവരണം പി.എസ്.സി അട്ടിമറിക്കുന്നു: എന്‍.എസ്.എസ്

മുന്നാക്ക സംവരണത്തിൽ പി.എസ്.സിക്കെതിരെ എൻ.എസ്.എസ്. ഒക്ടോബർ മുതൽ സംവരണം നടപ്പാക്കിയാൽ മതിയെന്ന പി.എസ്.സി തീരുമാനം മുന്നാക്ക സംവരണം അട്ടിമറിക്കാൻ വേണ്ടിയാണെന്ന് എൻ.എസ്.എസ് ആരോപിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്നും പ്രസ്താവനയിൽ എൻ.എസ്.എസ് കുറ്റപ്പെടുത്തി.

സർക്കാർ സർവീസുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയ അന്ന് മുതൽ അത് നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ജനുവരി മുതൽ മുൻകാല പ്രാബല്യം നൽകണമെന്ന ആവശ്യം സർക്കാരും പി.എസ്.സിയും അംഗീകരിക്കാതിരുന്നതോടെ ആണ് എൻ.എസ്.എസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പി.എസ്.സി തീരുമാനം മുന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.എസ്.എസ് ആരോപിച്ചു.

നിലവിലുള്ള റാങ്ക് ലിസ്റ്റുകൾക്ക് അടക്കം ബാധകമാകാതെ സംവരണം നടപ്പാക്കി എന്ന് പറഞ്ഞ് മുന്നാക്കക്കാരെ കബളിപ്പിക്കുകയാണെന്നും എൻ.എസ്.എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഇത് സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണെന്നാണ് എൻ.എസ്.എസ് വാദം. കെ.എ.എസ് അടക്കമുള്ള സെലക്ഷനുള്ളിൽ മുന്നാക്ക വിഭാഗത്തെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കം കൂടിയാണിതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇറക്കിയ വാർത്താകുറിപ്പിൽ ആരോപിക്കുന്നുണ്ട്.