LiveTV

Live

Kerala

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറത്തറ കൊയ്ത്തുംപാറ വാളാരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ കൊയ്ത്തുംപാറ വാളാരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍.

ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് ലഘുലേഖകളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്.

ഏറ്റുമുട്ടല്‍ വ്യാജമെന്ന് കോണ്‍ഗ്രസ്

വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം 10 ഏറ്റുമുട്ടലുകൾ നടന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ശക്തമായി അപലപിക്കുന്നു. ആദിവാസി ഊരുകളിൽ സാമ്പത്തിക സുരക്ഷിതത്വമില്ല. അതിനാണ് പരിഹാരം വേണ്ടതെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.