LiveTV

Live

Kerala

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി മാറി നിന്നേക്കും

എന്നാല്‍ നിലവില്‍ പാര്‍ട്ടി നേതൃത്വം ഇത് തള്ളിക്കളയുന്നുണ്ട്

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി മാറി നിന്നേക്കും

വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.എം നേതൃയോഗങ്ങള്‍ ഈ ആഴ്ച്ച അവസാനം ചേരും. വെള്ളിയാഴ്ച്ച സംസ്ഥാന സെക്രട്ടറിയേറ്റും ശനിയാഴ്ച്ച സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുക. അതിനിടെ കേടിയേരി ബാലകൃഷ്ണന്‍ സ.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറിനിന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എന്നാല്‍ നിലവില്‍ പാര്‍ട്ടി നേതൃത്വം ഇത് തള്ളിക്കളയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു അഭ്യൂഹം നിലനിന്നിരുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് തന്നെ ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാന കമ്മിറ്റിക്ക് മുന്നില്‍ വെച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍