LiveTV

Live

Kerala

ശിവശങ്കറിന് സമ്മാനമായാണ് ഐഫോണ്‍ നല്‍കിയതെന്ന് സ്വപ്ന

പത്മാനാഭ ശര്‍മ, പ്രവീണ്‍ എന്നിവര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഐഫോണ്‍ ലഭിച്ചത്. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കോണ്‍സുലേറ്റ് ജനറലാണ് ഫോണ്‍ നല്‍കിയത്

ശിവശങ്കറിന് സമ്മാനമായാണ് ഐഫോണ്‍ നല്‍കിയതെന്ന് സ്വപ്ന

ശിവശങ്കറിന് സമ്മാനമായാണ് ഐഫോണ്‍ നല്‍കിയതെന്ന് സ്വപ്നയുടെ മൊഴി. പത്മാനാഭ ശര്‍മ, പ്രവീണ്‍ എന്നിവര്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഐഫോണ്‍ ലഭിച്ചത്. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കോണ്‍സുലേറ്റ് ജനറലാണ് ഫോണ്‍ നല്‍കിയത്. അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലൈഫിലെ കോഴയെന്ന് കരുതുന്ന ഐ ഫോണ്‍ ശിവശങ്കറിന് ലഭിച്ചതായി ഇ.ഡിയും കണ്ടെത്തിയിരുന്നു. ലൈഫിലെ ക്രമക്കേടിനാധാരമായ കരാറുകളടക്കം തയ്യാറാക്കിയതിലും ശിവശങ്കറിന്‍റെ പങ്ക് വിജിലന്‍സ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. കമ്മീഷന്‍ ഇടപാടിലും ഗൂഢാലോചനയിലും തെളിവ് ലഭിച്ചതിന് പിന്നാലെയാണ് മറ്റുള്ളവരെ പ്രതി ചേര്‍ത്തത്.

കേസില്‍ നേരത്തെ യുണിടാക്, സെയ്ന്‍ വെഞ്ച്വേഴ്സ്, ലൈഫ് മിഷനിലെ ചില ഉദ്യോഗസഥര്‍, ചില സ്വകാര്യ വ്യക്തികള്‍ എന്നിവരായിരുന്നു പ്രതികള്‍. ലൈഫ് കേസില്‍ ശിവശങ്കറിനെയടക്കം സി.ബി.ഐ പ്രതി ചേര്‍ക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് വിജിലന്‍സിന്‍റെ നീക്കമെന്നതും ശ്രദ്ധേയമാണ്.