LiveTV

Live

Kerala

ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാംവെങ്കിട്ടരാമനെ ഒഴിവാക്കി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു

ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാംവെങ്കിട്ടരാമനെ ഒഴിവാക്കി

പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കരനാണ് പുതിയ അംഗം.