LiveTV

Live

Kerala

എം.ഇ.എസില്‍ ഭിന്നത രൂക്ഷം; ഫസല്‍ ഗഫൂറിനെ വിമര്‍ശിച്ചവര്‍ക്കെതിരെ സംഘടന നടപടി

സംസ്ഥാന സെക്രട്ടറി ഡോ. എന്‍.എം മുജീബ് റഹ്‍മാനെയും സംസ്ഥാന കമ്മറ്റി അംഗം എന്‍. അബ്ദുല്‍ ജബ്ബാറിനെയും സസ്പെന്‍ഡ് ചെയ്തു

 എം.ഇ.എസില്‍ ഭിന്നത രൂക്ഷം; ഫസല്‍ ഗഫൂറിനെ വിമര്‍ശിച്ചവര്‍ക്കെതിരെ സംഘടന നടപടി

ഡോ. ഫസല്‍ ഗഫൂറിനെ വിമര്‍ശിച്ചവര്‍ക്കെതിരെ എം.ഇ.എസില്‍ സംഘടന നടപടി. സംസ്ഥാന സെക്രട്ടറി ഡോ. എന്‍.എം മുജീബ് റഹ്‍മാനെയും സംസ്ഥാന കമ്മറ്റി അംഗം എന്‍. അബ്ദുല്‍ ജബ്ബാറിനെയും സസ്പെന്‍ഡ് ചെയ്തു. സംഘടന വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. ഫണ്ട് തിരിമറി കേസില്‍ പ്രതിയായ ഫസല്‍ ഗഫൂര്‍ മാറിനില്‍ക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നു. നടപടി നിയമപരമായും സംഘടനാപരമായും നേരിടുമെന്ന് ഡോ. എന്‍.എം മുജീബ് റഹ്‍മാന്‍ പറഞ്ഞു.