LiveTV

Live

Kerala

നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം 10 തവണ കൊണ്ടുപോയത് ഹൈദരാബാദിലേക്ക്: എന്‍ഐഎ

സ്വര്‍ണം കൈപ്പറ്റിക്കൊണ്ടുപോയ രതീഷ് എന്നയാള്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമെന്നും എന്‍ഐഎ

നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം 10 തവണ കൊണ്ടുപോയത് ഹൈദരാബാദിലേക്ക്: എന്‍ഐഎ

നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം ആദ്യ 10 തവണ കൊണ്ടുപോയത് ഹൈദരാബാദിലേക്കെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. രതീഷ് എന്നയാളാണ് സ്വര്‍ണം കൈപ്പറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടപ്പോള്‍ തന്നെ ഇയാള്‍ സൗദിയിലേക്ക് കടന്നു. കേസില്‍ 29ആം പ്രതിയായ രതീഷിന് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമെന്നും എന്‍ഐഎ കണ്ടെത്തി.