LiveTV

Live

Kerala

സാമുദായികസംവരണം; ഒപ്പം നിൽക്കുന്ന പാർട്ടികൾ മൂന്നാംമുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി

''മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എൻ.ഡി.പിയും അവർക്കൊപ്പം നിലകൊള്ളും. കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്''

സാമുദായികസംവരണം; ഒപ്പം നിൽക്കുന്ന പാർട്ടികൾ മൂന്നാംമുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി

സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് വന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എൻ.ഡി.പിയും അവർക്കൊപ്പം നിലകൊള്ളും. കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്. പിന്നോക്കസമുദായങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ സംവരണം പൂർണമായും നടപ്പിലാക്കാൻ സാധിക്കൂവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.