LiveTV

Live

Kerala

അന്വേഷണം തന്നിലേക്ക് വരുന്നത് കണ്ടപ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് ചെന്നിത്തല

''ഏതന്വേഷണവും നടക്കട്ടെ എന്നു പറഞ്ഞ മുഖ്യമന്ത്രി എന്തിനാണിപ്പോള്‍ പിന്നോട്ടുപോകുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയെന്നതിന്‍റെ സൂചന പിണറായി വിജയന് കിട്ടി''

അന്വേഷണം തന്നിലേക്ക് വരുന്നത് കണ്ടപ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ തിരിച്ചടിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ''അന്വേഷണം തന്നിലേക്ക് വരുന്നത് കണ്ടപ്പോള്‍ മുഖ്യമന്ത്രിക്ക് ഹാലിളകിയെന്ന് അദ്ദേഹം പറഞ്ഞു. ഏതന്വേഷണവും നടക്കട്ടെ എന്നു പറഞ്ഞ മുഖ്യമന്ത്രി എന്തിനാണിപ്പോള്‍ പിന്നോട്ടുപോകുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയെന്നതിന്‍റെ സൂചന പിണറായി വിജയന് കിട്ടി. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും നെഞ്ചിടിപ്പ് ഏറുന്നു''. സ്വര്‍ണപ്പാത്രം കൊണ്ടു മൂടിയാലും വസ്തുത പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേരളത്തിലെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ''അന്വേഷണം ഏജൻസികള്‍ സ്വകാര്യമായി നടത്തേണ്ടതാണ്. ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നു. അന്വേഷണ ഏജൻസി സ്വികരിക്കേണ്ട സാമാന്യ രീതി പോലും ഉണ്ടാകുന്നില്ല. മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തരുത്''. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.