LiveTV

Live

Kerala

ഡാമിലേക്ക് ചാടിയിട്ടില്ല; കടുവ സഫാരി പാര്‍ക്കില്‍ തന്നെ, തെരച്ചില്‍ പുനരാരംഭിച്ചു

കടുവ ഡാമിലേക്ക് ചാടിയിട്ടില്ലെന്നാണ് നിഗമനം. വനംവകുപ്പ് തെരച്ചില്‍ പുനരാരംഭിച്ചു. കടുവയെ മയക്കുവെടി വെക്കുന്നതിനായി ഡോ.അരുൺ സക്കറിയ നെയ്യാർ സഫാരി പാർക്കിലെത്തി.

ഡാമിലേക്ക് ചാടിയിട്ടില്ല; കടുവ സഫാരി പാര്‍ക്കില്‍ തന്നെ, തെരച്ചില്‍ പുനരാരംഭിച്ചു

നെയ്യാറില്‍ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ്. കടുവ ഡാമിലേക്ക് ചാടിയിട്ടില്ലെന്നാണ് നിഗമനം. വനംവകുപ്പ് തെരച്ചില്‍ പുനരാരംഭിച്ചു. കടുവയെ മയക്കുവെടി വെക്കുന്നതിനായി ഡോ.അരുൺ സക്കറിയ നെയ്യാർ സഫാരി പാർക്കിലെത്തി. കടുവയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍.

പാർക്കിനുള്ളിലെ കൂടു തുറന്ന് പുറത്ത് ചാടിയ കടുവ വനപാലകരേയും പോലീസിനെയും വട്ടം കറക്കുകയാണ്. ആദ്യമൊന്ന് പ്രത്യക്ഷപ്പെട്ടെങ്കിലും വലയിലാകാതെ വീണ്ടും ചാടിപ്പോയി. അതോടെ മയക്കുവെടിവെക്കാന് വന്നവർ നിരാശരായി . നേരം ഇരുട്ടിയതോടെ കടുവയെ നോക്കിപ്പായാന്‍ കഴിയാതെ വനം വകുപ്പ് കാടിറങ്ങി. തൊട്ടടുത്തെ ഡാമിൽ വലിയ ശബ്ദം കേട്ടതോടെ കടുവ വെള്ളത്തിൽ ചാടിയെന്ന് കരുതി ജലയാശയമാകെ പരതി വെള്ളത്തിലില്ലെന്ന് ഉറപ്പാക്കി തെരച്ചിലുകാർ കരക്ക് കയറി.

കടുവ വിശന്ന് വലഞ്ഞാൽ പതുങ്ങി വരുമെന്നും അപ്പോൾ പ്രലോഭിപ്പിക്കാന്‍ ഒരാടിനെയും കാട്ടിലെത്തിച്ചിട്ടുണ്ട്. ഈ കെണിയിലും വീണില്ലെങ്കിൽ ഇന്ന് പകൽ കടുവയെക്കുടുക്കാമെന്നാണ് കണക്കുകൂട്ടൽ. എന്ത് വില കൊടുത്തും കടുവയെ പൊക്കാമെന്നാണ് ആശങ്കയിലായ നാട്ടുകാർക്ക് വനംവകുപ്പുദ്യോഗസ്ഥർ നൽകിയിരിക്കുന്ന ഉറപ്പ്.