LiveTV

Live

Kerala

ഇ.ഡി ബദല്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞതിൽ അവസാനിക്കേണ്ടതായിരുന്നു ഈ വിവാദങ്ങൾ. എന്നാല്‍ തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘങ്ങളെന്നും എം.വി ഗോവിന്ദന്‍

ഇ.ഡി ബദല്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ സി.പി.എം രംഗത്ത്. ഇ.ഡി ബദല്‍ സര്‍ക്കാര്‍ ചമയാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞതിൽ അവസാനിക്കേണ്ടതായിരുന്നു ഈ വിവാദങ്ങൾ. എന്നാല്‍ അത്തരം തെളിവുണ്ടാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘങ്ങളെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം ശിവശങ്കറിനെതിരായ അന്വേഷണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിപുലീകരിച്ചു. വിവിധ വകുപ്പുകളില്‍ ശിവശങ്കര്‍ ഉണ്ടായിരുന്നപ്പോള്‍ നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇത് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്‍റെ ബിനാമി ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം ഇ.ഡി ആരംഭിച്ചു.

സ്മാര്‍ട്ട് സിറ്റി, കെ ഫോണ്‍, ഡൗണ്‍ടൗണ്‍, ഇ-മൊബിലിറ്റി പദ്ധതികളടക്കമുള്ളവയുടെ വിശദാംശങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. കൂടാതെ വൈദ്യുതി വകുപ്പിലും സ്പോര്‍ട്ട്സ് വകുപ്പിലും ഐ.ടി വകുപ്പിലും ശിവശങ്കരന്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തിയ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

പദ്ധതികളുടെ കരാര്‍ അടക്കമുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്തും നല്‍കി. നേരത്തെ സ്മാര്‍ട്ട്സിറ്റി‌ പദ്ധതിയില്‍ സ്വപ്ന ഇടനിലക്കാരിയായിരുന്നുവെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നെല്ലാം കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്