LiveTV

Live

Kerala

ഖേദം പ്രകടിപ്പിച്ചത് കൊണ്ടായില്ല, മുല്ലപ്പള്ളിയുടെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധം- കെ.കെ ശൈലജ

അങ്ങേയറ്റം പൈശാചികമായ ഒരു കൃത്യത്തെ ന്യായീകരിക്കാൻ മുല്ലപ്പള്ളിക്ക് എങ്ങനെ സാധിക്കുന്നുവെന്നും ശൈലജ ടീച്ചർ ചോദിച്ചു

ഖേദം പ്രകടിപ്പിച്ചത് കൊണ്ടായില്ല, മുല്ലപ്പള്ളിയുടെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധം- കെ.കെ ശൈലജ

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചർ. കെ.പി.സി.സി അധ്യക്ഷന്റെ പരാമർശം സമൂഹത്തിനാകെ അപമാനകരമാണെന്നും അങ്ങേയറ്റം പൈശാചികമായ ഒരു കൃത്യത്തെ ന്യായീകരിക്കാൻ മുല്ലപ്പള്ളിക്ക് എങ്ങനെ സാധിക്കുന്നുവെന്നും ശൈലജ ടീച്ചർ ചോദിച്ചു.

ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമർശം.

മുല്ലപ്പള്ളി രാമചന്ദ്രൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച്

Posted by K K Shailaja Teacher on Sunday, November 1, 2020

പ്രസംഗം വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇടത് സര്‍ക്കാറിന്‍റെ ചെയ്തികളെ തുറന്നുകാട്ടാനാണ് ശ്രമിച്ചത്, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഖേദം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ആയില്ലെന്നും തുടർച്ചയായി മുല്ലപ്പള്ളി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും ശൈലജ ടീച്ചർ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

'ആക്രമിക്കപ്പെടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണത്. അതിനെ എതിർക്കുന്നവരാണ് സ്ത്രീകളും ഭൂരിഭാഗം പുരുഷന്മാരും. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്തുണ്ടാക്കും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമായില്ല' ആരോഗ്യമന്ത്രി കൂട്ടിചേർത്തു.