LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

8511 പേര്‍ രോഗമുക്തി നേടി. 28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. 8511 പേര്‍ രോഗമുക്തി നേടി. 28 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. 6940 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകള്‍ പരിശോധിച്ചു. 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. 22 പ്രദേശങ്ങളെ ഒഴിവാക്കി. 3,48,835 പേര്‍ ഇതുവരെ രോഗമുക്തി നേടി. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കോവിഡ് കണക്കുകള്‍