LiveTV

Live

Kerala

ആഘോഷങ്ങളില്ലെങ്കിലും പുതുപ്പള്ളി ഹൗസിൽ ഇന്നും തിരക്ക്: എഴുപത്തിയേഴിന്‍റെ നിറവിൽ ഉമ്മൻ ചാണ്ടി

എല്ലാ ദിവസത്തെയും പോലെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഇന്നും തിരക്കാണ്, കൂടുതൽ പേരും എത്തുന്നത് ആശംസ നേരാൻ. പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നുമില്ലെന്ന് ഉമ്മൻ ചാണ്ടി

ആഘോഷങ്ങളില്ലെങ്കിലും പുതുപ്പള്ളി ഹൗസിൽ ഇന്നും തിരക്ക്: എഴുപത്തിയേഴിന്‍റെ നിറവിൽ ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടിയ്ക്ക് ഇന്ന് 77-ആം പിറന്നാൾ. തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ പതിവുപോലെ തിരക്കിലാണ് ഉമ്മൻ ചാണ്ടി. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കം വീട്ടിലെത്തി ആശംസ അറിയിച്ചു. തെരഞ്ഞടുപ്പ് പ്രചാരണങ്ങളില്‍ സജീവമാവുകയാണെന്ന് ഉമ്മൻ ചാണ്ടി മീഡിയ വണിനോട് പറഞ്ഞു.

പതിവുപോലെ പിറന്നാൾ ദിനത്തിൽ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. എല്ലാ ദിവസത്തെയും പോലെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഇന്നും തിരക്കാണ്, കൂടുതൽ പേരും എത്തുന്നത് ആശംസ നേരാൻ. പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നുമില്ലെന്ന് ഉമ്മൻ ചാണ്ടി. ഇത്തവണത്തെ പിറന്നാളിന് അസുഖത്തിൽ നിന്ന് മുക്തി നേടിയതിന്‍റെ സന്തോഷവുമുണ്ടെന്ന് ഭാര്യ മറിയാമ്മ പറയുന്നു.

നടൻ മോഹൻലാലടക്കം രാവിലെ പിറന്നാൾ ആശംസ നേർന്നു. "77ന്‍റെ നിറവില്‍ നില്‍ക്കുന്ന ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സാറിന് ജന്മദിന ആശംസകള്‍. ഈയൊരു സുദിനത്തില്‍ മാത്രമല്ല, എന്നുമെന്നും അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ ജഗദീശ്വരന്‍ കനിഞ്ഞുനല്‍കട്ടെ എന്ന പ്രാര്‍ഥനയോടെ, സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍" -ലഘുവീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

Happy Birthday Oommen Chandy Sir

Posted by Mohanlal on Friday, October 30, 2020

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ നേരിട്ടെത്തിയാണ് പിറന്നാൾ സ്നേഹം അറിയിച്ചത്.

നിയമസഭയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ 77-ാം പിറന്നാള്‍ ദിനവും എത്തുന്നത്. പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.