LiveTV

Live

Kerala

മൈസൂർ സുളള്യ റോഡിൽ മലയാളികള്‍ക്ക് നേരെ കവര്‍ച്ചാസംഘങ്ങളുടെ ആക്രമണം വീണ്ടും...

ലോക്ഡൗൺ ഇളവ് വന്നതോടെ കേരള വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെയാണ് കവർച്ചാ സംഘം വീണ്ടും സജീവമായത്.

മൈസൂർ സുളള്യ റോഡിൽ മലയാളികള്‍ക്ക് നേരെ  കവര്‍ച്ചാസംഘങ്ങളുടെ ആക്രമണം വീണ്ടും...

മൈസൂർ സുളള്യ റോഡിൽ കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളെ ആക്രമിച്ച് കൊള്ളയടിക്കുന്ന സംഘം സജീവം. മൈസൂരിനും ഹുൻസൂരിനും ഇടയിൽ വിജനമായ സ്ഥലത്താണ് കവർച്ച സംഘം തമ്പടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കാസർകോട് സ്വദേശിയുടെ കാർ കവർച്ച സംഘം തകർത്തു.

കാസർകോട് വ്യവസായ കേന്ദ്രത്തിൽ സ്റ്റീൽ പാത്ര നിർമ്മാണ യൂണിറ്റ് നടത്തുന്ന നായന്മാർമൂല സ്വദേശി ഷഫീക്കിന്‍റെ കാറാണ് കവർച്ചാ സംഘം കഴിഞ്ഞ ദിവസം ആകമിച്ചത്. ബംഗളൂരുവിൽ നിന്നും സ്റ്റീൽ പാത്ര യൂണിറ്റിന് ആവശ്യമായ ഷീറ്റുമായി വരുമ്പോഴായിരുന്നു അക്രമം.

ചൊവ്വാഴ്ച രാത്രി ഇതേ സ്ഥലത്ത് വെച്ച് ഒരു ഇന്നോവ കാറിനെ ആകമിച്ചിരുന്നതായി പറയുന്നു. നേരത്തെ ഈ പ്രദേശത്ത് കവർച്ച സംഘം സജീവമായിരുന്നതായാണ് വിവരം. കോവിഡ് നിയന്ത്രണങ്ങൾ കാരണം അക്രമസംഭവങ്ങൾ കുറഞ്ഞിരുന്നു. ലോക് ഡൗൺ ഇളവ് വന്നതോടെ കേരള വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെയാണ് കവർച്ചാ സംഘം വീണ്ടും സജീവമായത്.