LiveTV

Live

Kerala

സ്വയം ‌സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി ജോയി കാരിക്കാട്ടില്‍

ആലക്കോട് പഞ്ചായത്തിലെ രയരോം വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥി വീട് കയറിയുളള പ്രചാരണം ആരംഭിച്ചത്.

സ്വയം ‌സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി ജോയി കാരിക്കാട്ടില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍‌ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടേയുളളൂ. എന്നാല്‍ കണ്ണൂര്‍ ആലക്കോട് കോണ്‍ഗ്രസ് നേതാവ് സ്വയം ‌സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സെക്രട്ടറി കാരിക്കാട്ടില്‍ ജോയി ആണ് രയരോം വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത്.

സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമൊക്കെ ഒരു വഴിക്ക് നടക്കും. എന്നാല്‍ അതിനൊന്നും കാത്ത് നില്‍ക്കാതെ ജോയി കാരിക്കാട്ടില്‍ ആദ്യഘട്ട പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ആലക്കോട് പഞ്ചായത്തിലെ രയരോം വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥി വീട് കയറിയുളള പ്രചാരണം ആരംഭിച്ചത്.

കോണ്‍ഗ്രസിന്‍റെ തേര്‍ത്ത്‍ലി മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറി കൂടിയായ ജോയി 2010-15 കാലഘട്ടത്തില്‍ ഈ വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ തന്റെ പേര് വെട്ടാന്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന തിരിച്ചറിവാണ് നേരത്തെയുളള ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് കാരണം. ഇനി അഥവാ പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര്യനായി മത്സരിക്കാനാണ് ജോയിയുടെ തീരുമാനം

ആലക്കോട് പഞ്ചായത്തില്‍ യു.ഡി.എഫിന്‍റെ ഉറച്ച സീറ്റുകളിലൊന്നാണ് രയരോം. നേതാക്കള്‍ പലരും ഈ സീറ്റില്‍ കണ്ണുവെച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ജോയി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതിനിടെ ജോയിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.