LiveTV

Live

Kerala

സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ അഞ്ച് ഐ ഫോണുകളിലൊന്ന് എവിടെ?

ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചതിന് കമ്മീഷന്‍ എന്ന നിലയ്ക്ക് സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കൈമാറിയ 5 ഫോണുകളില്‍ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഐ ഫോണ്‍ മാത്രം എവിടെയെന്നതില്‍ ദുരൂഹത

സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കിയ അഞ്ച് ഐ ഫോണുകളിലൊന്ന് എവിടെ?

ലൈഫ് മിഷന്‍ ഇടപാടിലെ കമ്മീഷനെന്ന് കരുതുന്ന ഐ ഫോണുകളില്‍ ഒരെണ്ണത്തെ കേന്ദ്രീകരിച്ച് ദുരൂഹത തുടരുന്നു. ഏറ്റവും വില കൂടിയ ഐ ഫോണ്‍ കോണ്‍സുലേറ്റ് ജനറലിനായി സ്വപ്ന മാറ്റിവെച്ചുവെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയെങ്കിലും ഈ ഫോണ്‍ എവിടെയെന്ന് ഇപ്പോഴും സ്ഥിരീകരണമില്ല.

ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചതിന് കമ്മീഷന്‍ എന്ന നിലയ്ക്ക് സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് കൈമാറിയ 5 ഫോണുകളില്‍ നാലെണ്ണം എവിടെയൊക്കെന്ന് സ്ഥിരീകരണമായി. എന്നാല്‍ ഇതില്‍ ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഐ ഫോണ്‍ മാത്രം എവിടെയെന്നതില്‍ ദുരൂഹത തുടരുകയാണ്.

സ്വപ്നയ്ക്ക് കൈമാറാന്‍ ആറ് ഐ ഫോണുകള്‍ കൊച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയെന്നാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നത്. ഒരെണ്ണം താനെടുത്തു. അഞ്ചെണ്ണം സ്വപ്നയ്ക്ക് നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ വിജിലന്‍സിനോട് പറഞ്ഞിരുന്നു. അഞ്ചെണ്ണത്തില്‍ ഒരെണ്ണം തനിക്ക് ലഭിച്ചെന്നാണ് എം. ശിവശങ്കര്‍ ഇ.ഡിയോട് പറഞ്ഞിരിക്കുന്നത്.

നിലവില്‍ വിജിലന്‍സിന് ലഭിച്ച മറ്റ് വിവരങ്ങള്‍ പ്രകാരം അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവനും, യുഎഇ ദേശീയ ദിനാഘോഷ ദിവസം നറുക്കെടുപ്പിലൂടെ വിമാനത്താവള ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്കും ഐ ഫോണ്‍ കിട്ടി.

അഞ്ചെണ്ണത്തില്‍ സ്വപ്ന മാറ്റിവെച്ച ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഐ ഫോണ്‍ കേന്ദ്രീകരിച്ചാണ് സംശയം തുടരുന്നത്. കോണ്‍സുലേറ്റ് ജനറലിന് കൈമാറാന്‍ വേണ്ടിയാണ് ഐ ഫോണ്‍ എടുത്തതെന്ന് സ്വപ്ന തന്നോട് പറഞ്ഞെന്നാണ് സന്തോഷ് ഈപ്പന്‍റെ മൊഴി. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ലാത്തതാണ് ദുരൂഹതയ്ക്ക് കാരണം. ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പരാതി നല്‍കിയെങ്കിലും

കേസില്ലാതെ അന്വേഷണം നടക്കില്ലെന്ന വാദമുന്നയിച്ച് പോലീസ് ഇത് തള്ളിയിരുന്നു. പോലീസ് അന്വേഷണം നടത്താതെ മാറി നില്‍ക്കുന്നതും ഐ ഫോണ്‍ വിവാദത്തില്‍ സംശയം ബലപ്പെടുത്തുന്നുണ്ട്.