LiveTV

Live

Kerala

പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഇടുക്കി കട്ടപ്പന നരിയംപാറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

ഇടുക്കി കട്ടപ്പന നരിയംപാറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു.. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. പ്രതിയായ മനു മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഒരാഴ്ചയ്ക്കുമുമ്പാണ് പതിനേഴുകാരി സ്വയം തീ കൊളുത്തിയത്. കുട്ടിക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു. പെണ്‍കുട്ടിയെ മനു മനോജ് പീഡിപ്പിച്ചുവെന്ന് വീട്ടുകാരാണ് ആദ്യം പൊലീസില്‍ അറിയിക്കുന്നത്. രണ്ടുമൂന്ന് ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രതി പിടിയിലാവുന്നത്.