LiveTV

Live

Kerala

ഭൂമി സര്‍ക്കാര്‍ നല്‍കും, വീട് കണ്ണന്‍ ദേവന്‍ കമ്പനിയും; പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് വീടൊരുങ്ങുന്നു

കുറ്റ്യാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം മണി പട്ടയം വിതരണം ചെയ്യും.

ഭൂമി സര്‍ക്കാര്‍ നല്‍കും, വീട് കണ്ണന്‍ ദേവന്‍ കമ്പനിയും; പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് വീടൊരുങ്ങുന്നു

പെട്ടിമുടി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് നാളെ സര്‍ക്കാര്‍ ഭൂമി നല്‍കും. കുറ്റ്യാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം മണി പട്ടയം വിതരണം ചെയ്യും. സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള ചെലവ് കണ്ണന്‍ ദേവന്‍ കമ്പനി വഹിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ല്‍ നിന്ന് തല നാരിഴക്ക് രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് കുറ്റ്യാര്‍ വാലിയിലാണ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്. ഓരോ കുടുംബത്തിനും 5 സെന്‍റ് സ്ഥലം വീതമാണ് ലഭിക്കുക. ഞായറാഴ്ച രാവിലെ 9.30നു കുറ്റ്യാർവാലിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.എം.മണി ഇവർക്ക് അനുവദിച്ച സ്ഥലത്തിന്റെ പട്ടയവും അനുബന്ധ രേഖകളും കൈമാറും.

മാലയമ്മാൾ, മുരുകേശ്വരി മുരുകേശൻ, പി.ദീപൻ, പി.ഗണേശൻ, എൻ.മുരുകൻ, കറുപ്പായി ഷൺമുഖയ്യ, സീതാലക്ഷ്മി കണ്ണൻ, സരസ്വതി രാസയ്യ എന്നിവര്‍ക്കാണ് ഭൂമി ലഭിക്കുക. സ്ഥലത്തു കണ്ണന്‍ ദേവന്‍ കമ്പനി നിർമിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടലും നാളെ നടക്കും.

8 കുടുംബങ്ങൾക്കു വീട് നിർമിക്കാൻ ആകെ ഒരു കോടി രൂപ നല്‍കുമെന്നാണ് കണ്ണന്‍ ദേവന്‍ കമ്പനി അറിയിച്ചിട്ടുള്ളത്.

പെട്ടിമുടിയില്‍ ഇനിയും കണ്ടെത്താനുള്ളത് നാല് പേരെയാണ്. ഇവരെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ ഇവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും.