LiveTV

Live

Kerala

മുന്നാക്ക സംവരണം; വിദ്യാര്‍ഥി സംഘനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തം

മുന്നാക്ക സംവരണത്തെ പിന്തുണക്കുന്ന സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്‍റെ മലപ്പുറം ജില്ലാ കമ്മറ്റി മുന്നാക്ക സംവരണത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചു

മുന്നാക്ക സംവരണം; വിദ്യാര്‍ഥി സംഘനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തം

മുന്നാക്ക സംവരണത്തില്‍ വിദ്യാര്‍ഥി സംഘനടകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ശക്തം. മുന്നാക്ക സംവരണത്തെ പിന്തുണക്കുന്ന സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്‍റെ മലപ്പുറം ജില്ലാ കമ്മറ്റി മുന്നാക്ക സംവരണത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചു. കെ.എസ്.യു.വിന്‍റെ തിരുവനന്തപുരം ലോ കോളജ് കമ്മറ്റി മുന്നാക്ക സംവരണത്തിനെതിരെ രംഗത്തെത്തി.

മുന്നാക്ക സംവരണത്തിനെതിരായ നിലപാടാണ് എ.ഐ.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി സ്വീകരിച്ചത്. സംവരണം എന്ന ആശയത്തിന്‍റെ അടിസ്ഥാന തത്വത്തെ തന്നെ അട്ടിമറിക്കുന്നതാണ് ഈ സംവരണമെന്നതിനാലാണ് ഇത്തരമൊരു നിലപാട് തങ്ങള്‍ സ്വീകരിച്ചതെന്ന് എ.ഐ.എസ്.എഫ് മലപ്പുറം ജില്ല സെക്രട്ടറി അഫ്സല്‍ പന്തല്ലൂര്‍ പറഞ്ഞു