LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

330 പേര്‍ രോഗമുക്തി നേടി. 27 മരണങ്ങളാണ് ഇന്ന് കോവിഡ്മൂലമുണ്ടായത്

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 7330 പേര്‍ രോഗമുക്തി നേടി. 27 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമുണ്ടായത്. 7330 പേര്‍ രോഗമുക്തി നേടി. 59,999 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. 12 പ്രദേശങ്ങളെ ഒഴിവാക്കി. 3,40,324 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 91,190 ഇപ്പോള്‍ ചികിത്സയിലുണ്ട്. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകള്‍.