LiveTV

Live

Kerala

പെരുമ്പാവൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതായി പരാതി

7 അംഗസംഘം 3 ലക്ഷം രൂപ തട്ടിയെടുത്തു. ബലം പ്രയോഗിച്ച് ചെക്ക് ഒപ്പിട്ട് വാങ്ങിയെന്നും പരാതി

പെരുമ്പാവൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതായി പരാതി

പെരുമ്പാവൂരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച് പണം കവര്‍ന്നതായി പരാതി. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി ജമീറിനെയാണ് ഏഴംഗസംഘം തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് പണം തട്ടിയെടുത്തത്. സഹോദരന്‍ നല്‍കാനുള്ള പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.

ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് വായ്ക്കരയിലെ പ്ലൈവുഡ് കമ്പനിയിലേക്ക് പോകും വഴി ജമീറിനെതിരെ ആക്രമണം നടന്നത്. ഏഴംഗ സംഘം ജമീറിന്റെ വാഹനം തടഞ്ഞ് നിര്‍ത്തി കഴുത്തില്‍ കേബിള്‍ കൊണ്ട് മുറുക്കിയ ശേഷം വല്ലത്തെ ഗോഡൌണിലെത്തിച്ചു. ജമീറിന്റെ അനുജന്‍ നല്‍കാനുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ശേഷം മൂന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ബലം പ്രയോഗിച്ച് ചെക്ക് ഒപ്പിട്ട് വാങ്ങിയതായും ജമീര്‍ പറയുന്നു.

വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വല്ലത്തെ ഗോഡൌണില്‍ നിന്ന് ജമീറിനെ കണ്ടെത്തിയത്. പരിക്കേറ്റ ജമീറിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുറുപ്പംപടി സി.ഐ.കെ.ആർ.മനോജ് പറഞ്ഞു.