LiveTV

Live

Kerala

ലൈഫ് പദ്ധതിയിലെ റെഡ‍്ക്രസന്‍റ് പങ്കാളിത്തം സന്ദീപിനെ അറിയിച്ചത് താനെന്ന് സരിത്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഗൂഢാലോചന ശരിവെച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ മൊഴി. ശിവശങ്കറിന് ലൈഫ് ക്രമക്കേടില്‍ പങ്കുണ്ടോയെന്ന് അറിയില്ലെന്നും സരിത്.

ലൈഫ് പദ്ധതിയിലെ റെഡ‍്ക്രസന്‍റ് പങ്കാളിത്തം സന്ദീപിനെ അറിയിച്ചത് താനെന്ന് സരിത്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഗൂഢാലോചന ശരിവെച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ മൊഴി. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് സന്ദീപ് നായരോട് പറഞ്ഞത് താനാണെന്ന് സരിത്ത് വിജിലന്‍സിന് മൊഴി നല്‍കി. ശിവശങ്കറിന് ലൈഫ് ക്രമക്കേടില്‍ പങ്കുണ്ടോയെന്ന് അറിയില്ലെന്നും സരിത്ത് പറഞ്ഞിട്ടുണ്ട്. സ്വപ്നയെയും, സന്ദീപിനെയും വിജിലന്‍സ് തിങ്കളാഴ്ച ചോദ്യം ചെയ്യും.

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കുന്നതാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്ത് വിജിലന്‍സിന് നല്‍കിയ മൊഴി. സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരെ തനിക്ക് 2006 മുതല്‍ പരിചയമുണ്ട്. ബിഗ് ബസാറില്‍ ജോലി ചെയ്യുമ്പോഴാണ് പരിചയം. യുഎഇ കോണ്‍സുലേറ്റില്‍ പി.ആര്‍.ഒ ആയിരിക്കുമ്പോഴാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ലൈഫ് കരാറിനെ കുറിച്ച് സന്ദീപ് നായരോട് താന്‍ സംസാരിക്കുന്നത്. സന്ദീപ് യുണിടാക്കിലെ ജീവനക്കാരനും സുഹൃത്തുമായ യദുവിനോട് ഈ വിവരം കൈമാറിയ ശേഷമാണ് കോണ്‍സുലേറ്റും യുണിടാക്കും തമ്മിലുള്ള കരാറിന് വഴിയൊരുങ്ങിയത്. പദ്ധതിയിലെ കമ്മീഷന്‍ ഇടപാടുകള്‍ പൂര്‍ണമായി നിയന്ത്രിച്ചത് സ്വപ്ന സുരേഷാണെന്നും സരിത്ത് വെളിപ്പെടുത്തി. എം. ശിവശങ്കറിനെ പരിചയമുണ്ടെങ്കിലും

ലൈഫ് ക്രമക്കേടില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നറിയില്ലെന്നാണ് സരിത്തിന്‍റെ മൊഴി. യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് കൈമാറിയ ഐ. ഫോണുകളെ കേന്ദ്രീകരിച്ച് വ്യക്തത വരുത്താനാണ് വിജിലന്‍സ് തീരുമാനം. തിങ്കളാഴ്ച സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതോടെ ഇതില്‍ വ്യക്തത വരുമെന്നാണ് വിജിലന്‍സ് സംഘത്തിന്‍റെ പ്രതീക്ഷ.