LiveTV

Live

Kerala

'ഇടതുപക്ഷത്തിനെതിരായ അവിശുദ്ധമുന്നണിയുടെ ഭാഗമാണ് മാധ്യമങ്ങള്‍'- സി.പി.എം

''ഇടതുപക്ഷത്തിനെതിരെ രൂപംകൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. വാര്‍ത്തകളുടെ തലക്കെട്ടുകളിലും അടിക്കുറിപ്പുകളിലും മാധ്യമ താത്പര്യങ്ങള്‍ തെളിഞ്ഞുകാണാം''

'ഇടതുപക്ഷത്തിനെതിരായ അവിശുദ്ധമുന്നണിയുടെ ഭാഗമാണ് മാധ്യമങ്ങള്‍'- സി.പി.എം

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. വാര്‍ത്തകളുടെ തലക്കെട്ടുകളിലും അടിക്കുറിപ്പുകളിലും മാധ്യമ താത്പര്യങ്ങള്‍ തെളിഞ്ഞുകാണാം. അവിശുദ്ധ മുന്നണിയുടെ അവിഭാജ്യ ഘടകമായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് മാധ്യമങ്ങളെ രൂക്ഷമായി രംഗത്തെത്തിയത്.