LiveTV

Live

Kerala

ശിവശങ്കറും ബിനീഷ് കോടിയേരിയും അറസ്റ്റില്‍; പ്രതിഷേധച്ചൂടില്‍ പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൌസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തൃശൂര്‍ സ്വരാജ് റൌണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

ശിവശങ്കറും ബിനീഷ് കോടിയേരിയും അറസ്റ്റില്‍; പ്രതിഷേധച്ചൂടില്‍ പ്രതിപക്ഷം

ശിവശങ്കറിനേയും ബിനീഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൌസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തൃശൂര്‍ സ്വരാജ് റൌണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത്കോണ്‍ഗ്രസ് നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള പ്രതിഷേധം.

ബാരിക്കേടുകള്‍ മറിച്ചിട്ട പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റിലേക്കായിരുന്നു യുവമോര്‍ച്ചയുടെ മാര്‍ച്ച്. സെക്രട്ടറിയേറ്റിലേക്ക് ചാടി കടന്ന മഹിള മോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വരാജ് റൌണ്ടില്‍ റോഡ് ഉപരോധിച്ചു. കൊച്ചിയില്‍ ഇ.ഡി ഓഫീസിന് മുന്നില്‍ ബി.ജെ.പി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കൊടിയേരിയെകൂടി ഇ.ഡി അറസ്റ്റ് ചെയ്തതോടെ വരുംദിവസങ്ങളില്‍ പ്രതിപക്ഷ സമരം കൂടുതല്‍ ശക്തമാവും.