LiveTV

Live

Kerala

കസ്റ്റംസിലെ ചിലര്‍ ഒളിച്ചുകളി നടത്തിയെന്ന് മുല്ലപ്പള്ളി; മുഖ്യമന്ത്രി പ്രതിക്കൂട്ടിലെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരും. രാജാവ് നഗ്നനായി മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

കസ്റ്റംസിലെ ചിലര്‍ ഒളിച്ചുകളി നടത്തിയെന്ന് മുല്ലപ്പള്ളി; മുഖ്യമന്ത്രി പ്രതിക്കൂട്ടിലെന്ന് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥര്‍ ഒളിച്ചുകളി നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെയും അന്വേഷണം വേണം. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരും. രാജാവ് നഗ്നനായി മാറി. ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തും. മുഖ്യമന്ത്രിയെ ഇതുപോലെ കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യന്‍റെ നാവും മനസ്സുമായി നിന്ന ആളാണ് ശിവശങ്കർ. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ കടത്തുമായി ബന്ധമുണ്ട്. കേരളത്തിലുണ്ടായ എല്ലാ അഴിമതിക്ക് പിന്നിലും മുഖ്യന്റെ ഓഫീസിന് പങ്കുണ്ട്. കാനം പറഞ്ഞിട്ടും ശിവശങ്കറെ മാറ്റാൻ മുഖ്യൻ തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

പിണറായിയുമായി ആറു തവണ ക്ലിഫ് ഹൌസിൽ വെച്ച് സ്വപ്ന കൂടിക്കാഴ്ച്ച നടത്തി. വിവരം പുറത്തറിയാതിരിക്കാൻ സിസിടിവി കത്തിപ്പോയെന്ന് കളവ് പറഞ്ഞു. പീലാതോസിനെ പോലെ കൈ കഴുകാൻ മുഖ്യനാവില്ല. ഒന്നാം പ്രതി പിണറായി വിജയനായി മാറും. തുടക്കം മുതൽ ശിവശങ്കറിനെ രക്ഷിക്കാൻ മുഖ്യൻ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.