LiveTV

Live

Kerala

മുന്നാക്ക സംവരണം; അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

ആരുടെയും അവകാശം ഹനിക്കപ്പെടില്ല. പക്ഷെ സംവരണത്തിനെതിരെ ഒരു പാര്‍ട്ടി ‘ചന്ദ്രഹാസം ഇളക്കുന്നുണ്ട്. അത് ഇന്ത്യന്‍ യൂണിയന്‍ മുസ്‍‍‍‍‍‍‍ലിം ലീഗാണെന്നും പിണറായി വിജയന്‍

മുന്നാക്ക സംവരണം; അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

മുന്നാക്ക വിഭാഗത്തിലെ സംവരണം നിശ്ചയിച്ചതിലുള്ള മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള ആരുടേയും അവകാശം ഹനിക്കപ്പെടാതെയാണ് പുതിയ വിഭാഗത്തിന് സംവരണം നല്‍കിയത്. സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ശരിയായി പരിഗണിച്ചാണ് സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സംവരണവിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവര്‍. എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും അവകാശം ഹനിക്കപ്പെടില്ല. പക്ഷെ സംവരണത്തിനെതിരെ ഒരു പാര്‍ട്ടി ‘ചന്ദ്രഹാസം ഇളക്കുന്നുണ്ട്. അത് ഇന്ത്യന്‍ യൂണിയന്‍ മുസ്‍‍‍‍‍‍‍ലിം ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.