LiveTV

Live

Kerala

കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാര്‍; തിരിച്ചിറക്കി തകരാര്‍ പരിഹരിച്ചു

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് രാവിലെ 7.50ന് വിമാനം യാത്ര പുനരാരംഭിച്ചു.

കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിന് സാങ്കേതിക തകരാര്‍; തിരിച്ചിറക്കി തകരാര്‍ പരിഹരിച്ചു

കരിപ്പൂരിൽ നിന്ന് ഷാർജക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വിമാന ക്യാബിനിലെ മർദത്തിൽ വ്യതിയാനമുണ്ടായതാണ് കാരണം. പുലർച്ചെ 3.30ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. അപകടം ഒഴിവാക്കാൻ 4.10ഓടെ വിമാനം തിരിച്ച് കരിപ്പൂരിൽ തന്നെ ഇറക്കി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് രാവിലെ 7.50ന് വിമാനം യാത്ര പുനരാരംഭിച്ചു.