LiveTV

Live

Kerala

'അറസ്റ്റാണെന്ന് ഇതുവരെ മനസിലായില്ലേ?' ക്ഷുഭിതനായി ശിവശങ്കര്‍, ആദ്യ പ്രതികരണം മീഡിയവണിന്

സ്വര്‍ണകടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ആദ്യപ്രതികരണം മീഡിയവണിന്.

'അറസ്റ്റാണെന്ന് ഇതുവരെ മനസിലായില്ലേ?' ക്ഷുഭിതനായി ശിവശങ്കര്‍, ആദ്യ പ്രതികരണം മീഡിയവണിന്

സ്വര്‍ണകടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ആദ്യപ്രതികരണം മീഡിയവണിന്. കേസില്‍പെട്ട ശേഷം ഇതാദ്യമായാണ് ശിവശങ്കറിന്‍റെ പ്രതികരണം. അറസ്റ്റ് ഭയക്കുന്നുണ്ടോ എന്ന മീഡിയവണിന്റെ ചോദ്യത്തോട് അറസ്റ്റ് നടന്നെന്ന് മനസിലായില്ലേ എന്നായിരുന്നു ശിവശങ്കറിന്റെ മറുചോദ്യം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശിവശങ്കറുമായി എന്‍ഫോഴ്സ്മെന്റ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.