LiveTV

Live

Kerala

മുന്നോക്ക സംവരണം; ദേശീയ നിലപാട് കേരളത്തിലും തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി എഫിന് പുറത്തുള്ളവരുമായുള്ള സഹകരണം ദേശീയ നിലപാടിന് വിരുദ്ധമാകരുതെന്ന് കെസി വേണുഗോപാൽ യോഗത്തില്‍ അറിയിച്ചു.

മുന്നോക്ക സംവരണം; ദേശീയ നിലപാട് കേരളത്തിലും തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി

മുന്നോക്ക സംവരണ വിഷയത്തില്‍ ദേശീയ നിലപാട് കേരളത്തിലും തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി. കേരളത്തിൽ മാത്രമായി നയം മാറ്റാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി എഫിന് പുറത്തുള്ളവരുമായുള്ള സഹകരണം ദേശീയ നിലപാടിന് വിരുദ്ധമാകരുതെന്ന് കെ.സി വേണുഗോപാൽ യോഗത്തില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ അടുത്ത മാസം 7ന് രാഷ്ട്രീയ കാര്യ സമിതി വീണ്ടും ചേരും.

അതേസമയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാനത്ത് മുന്നാക്ക സംവരണം തിരക്കിട്ട് നടപ്പാക്കിയത് ഗൂഢലക്ഷ്യത്തോടെയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രതികരണം. 10% മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് സംവരണം നൽകണമെന്നതു തന്നെയാണ് കോൺഗ്രസിൻ്റ പ്രഖ്യാപിത നിലപാട്. സംവരണ വിഭാഗങ്ങളെ ബാധിക്കാതെ അത് നടപ്പാക്കണം. സിപിഎം ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം മുന്നാക്ക സംവരണ വിഷയത്തില്‍ ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപടി കേരളത്തിൽ സ്വീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് മീഡിയവണിനോട് പറഞ്ഞു.