LiveTV

Live

Kerala

പിന്നാക്ക സംവരണത്തിന് സര്‍ക്കാര്‍ കോടാലി വെച്ചെന്ന് സമസ്ത

പിന്നാക്കക്കാരുടെ അവകാശം ധ്വംസിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ അട്ടിമറിയുടെ ഗൌരവം സര്‍ക്കാര്‍ മനസിലാക്കിയിട്ടില്ല

പിന്നാക്ക സംവരണത്തിന് സര്‍ക്കാര്‍ കോടാലി വെച്ചെന്ന് സമസ്ത

പിന്നാക്ക സംവരണത്തിന് സര്‍ക്കാര്‍ കോടാലി വെച്ചെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പിന്നാക്കക്കാരുടെ അവകാശം ധ്വംസിക്കുന്നത് അംഗീകരിക്കാനാവില്ല. സംവരണ അട്ടിമറിയുടെ ഗൌരവം സര്‍ക്കാര്‍ മനസിലാക്കിയിട്ടില്ല. സര്‍ക്കാരിന്‍റെ തെറ്റായ നടപടി തിരുത്താന്‍ ആവശ്യപ്പെടുമെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജിഫ്രി തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.

സാമുദായികമായിട്ടുള്ള പിന്നാക്കക്കാരുണ്ടല്ലോ. അവര്‍ക്ക് അനുവദിക്കപ്പെട്ടതായ സംവരണത്തിന് കത്തി വച്ചുകൊണ്ടാകുമ്പോഴാണ് പ്രയാസം ഉണ്ടാകുന്നത്. പുതിയ നിയമമനുസരിച്ച് പിന്നാക്ക വിഭാഗത്തിന്‍റെ സംവരണങ്ങള്‍ക്ക് ഒരു കോടാലി വയ്ക്കുന്നതുപോലെയാണ്. അവര്‍ക്ക് സീറ്റുകള്‍ കുറയാന്‍ സാധ്യതയുണ്ട്. മറ്റൊരു കൂട്ടരുടെ അവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ട് വേറൊരു കൂട്ടര്‍ക്ക് കൊടുക്കുന്നത് ശരിയല്ല. മുന്നാക്ക വിഭാഗത്തിലും വലിയ വലിയ ഉദ്യോഗസ്ഥര്‍ വേണം. വേണ്ടാന്നല്ല പറയുന്നത്..തങ്ങള്‍ പറഞ്ഞു.