LiveTV

Live

Kerala

സ്വര്‍ണക്കടത്ത് കേസ്; തന്നെക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ കസ്റ്റംസ് നേരിട്ട് ചോദിച്ച് വ്യക്തത വരുത്തട്ടെയെന്ന് കാരാട്ട് റസാഖ്

പുകമറയില്‍ നിര്‍ത്താതെ ആരോപണങ്ങളുടെ സത്യാവസ്ഥ കസ്റ്റംസ് വ്യക്തമാക്കണം

സ്വര്‍ണക്കടത്ത് കേസ്; തന്നെക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ കസ്റ്റംസ് നേരിട്ട് ചോദിച്ച് വ്യക്തത വരുത്തട്ടെയെന്ന് കാരാട്ട് റസാഖ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടങ്കില്‍ കസ്റ്റംസ് നേരിട്ട് ചോദിച്ച് വ്യക്തത വരുത്തട്ടെയെന്ന് കാരാട്ട് റസാഖ് എം.എല്‍.എ. പുകമറയില്‍ നിര്‍ത്താതെ ആരോപണങ്ങളുടെ സത്യാവസ്ഥ കസ്റ്റംസ് വ്യക്തമാക്കണം. ആക്രമിക്കുന്നവരുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കലാണ്. അതിന്‍റെ ഭാഗമായാണ് കൊടിയേരിയുടേയും മുഖ്യമന്ത്രിയുടെയുമെക്കെ പേരുകള്‍ വലിച്ചിടുന്നതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

ബി.ജെ.പിയും മുസ്‍ലിം ലീഗും കോര്‍ത്തുപിടിച്ചുകൊണ്ടാണ് കൊടുവള്ളി കേന്ദ്രീകരിച്ച് ഇല്ലാത്ത കഥകള്‍ മെനയാന്‍ വേണ്ടി ശ്രമിക്കുന്നത്. നൂറ് ശതമാനം എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന്. രണ്ടാമത്തെ കാര്യം കേസിലെ പ്രതികളുമായിട്ടോ പ്രതികള്‍ക്ക് ഞാനുമായിട്ടോ ബന്ധമില്ല. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ബന്ധമില്ലാത്ത ഒരു കാര്യം , ഇല്ലാത്ത കഥകള്‍ പുറത്തുള്ള ആളുകള്‍ പ്രചരിപ്പിക്കുമ്പോള്‍ കസ്റ്റംസ് തന്നെയാണ് അതിന്‍റെ വ്യക്തത വരുത്തേണ്ടത്.

വിവാദങ്ങളുണ്ടാക്കി പ്രശ്നങ്ങളുണ്ടാക്കി അപവാദത്തില്‍ പെടുത്താന്‍ മുസ്‍ലിം ലീഗ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതൊന്നും ഇവിടെ വിലപ്പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തരം വിവാദങ്ങളുണ്ടാക്കി കേരള ഭരണത്തെയും അട്ടിമറിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും റസാഖ് ആരോപിച്ചു.